കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ ടൗൺഷിപ്പായി കൊല്ലം ടൗണിനെ ഉയർത്താനുള്ള പ്രവർത്തനങ്ങളുടെ ചുവടുവെപ്പായ കൊല്ലം മത്സ്യ മാർക്കറ്റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ദേശീയ പാതക്കും റെയിൽവേ ലൈനിനും മധ്യത്തിലായി ജനകീയ ആസൂതണ പദ്ധതിയിൽ 1.50 കോടി ചെലവിൽ ഏറ്റെടുത്ത സ്ഥലത്ത് ഒരു കോടി രൂപ ചെലവാക്കിയാണ് മാർക്കറ്റിന് കെട്ടിടം പണിഞ്ഞത്.
ഉദ്ഘാടന പരിപാടിയിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ കെ സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ ഇ കെ അജിത്, കെ എ ഇന്ദിര, സി പ്രജില, കെ ഷിജു, കൗൺസിലർ കെ കെ വൈശാഖ്, ക്ലീൻ സിറ്റി മാനേജർ ഇ ബാബു, എസ് സുനിൽ മോഹൻ, ഇ എസ് രാജൻ, സുരേഷ് മേലെ പുറത്ത്, നഗരസഭ എ ഇ എൻ ടി അരവിന്ദൻ, സെക്രട്ടറി ഇൻ ചാർജ് കെ കെ ബീന, കെ കെ റഹീം, പി എം സത്യൻ, ഓട്ടൂർ പ്രകാശൻ, ടി കെ റഹീം എന്നിവർ സംസാരിച്ചു.