വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരവിജയികളെ അനുമോദിച്ചു

ചെറിയകുമ്പളം എ കെ സലാം ഇശലിൽ ശീൽ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എ കെ സലാം അദ്ധ്യക്ഷത വഹിച്ചു.

 
പ്രശസ്ത സിനിമാതാരം സുനീഷ് കെ.ജാൻ മുഖ്യ അതിഥിയായിരുന്നു. മത്സര വിജയികളായ ജസ്‌ല എടത്തിൽ, ഫൈറൂസ് ചാലിൽ, അബ്ദുൽ നാഫി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.
വി.ടി അന്ത്രു, ഫൈസൽ ആനേരി, കാവിൽ ജമാൽ, ഖാലിദ് സി എം, അലി, നൗഷാദ്, ശരീഫ ടീച്ചർ, ബിന്ദു സി കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ഉബൈദ് വാഴയിൽ സ്വാഗതവും ടി കെ കരീം നന്ദിയും രേഖപ്പെടുത്തി.

Comments
error: Content is protected !!