KOYILANDILOCAL NEWS
കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ട്രെയിൽ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു
കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ട്രെയിൽ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷിൻ്റെ ഭാര്യയായ പ്രവിതയും (35), മകൾ അനിഷ്കയും (1) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മരണപ്പെട്ട യുവതിയുടെ രക്ഷിതാക്കൾ മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു.
കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കുർകൊണ്ട് ആളെ തിരിച്ചറിയാൻ സാധിച്ചു. അനാമിക മറ്റൊരു മകളാണ്. നാരായണൻ്റെയും, സതിയുടെയും മകളാണ് പ്രവിത. സഹോദരൻ പ്രബീഷ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Comments