KOYILANDILOCAL NEWS
കോടതി ഇടപെട്ടു; പ്ലാന്റേഷൻ കോർപ്പറേഷൻ പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുത്തു
പേരാമ്പ്ര: പ്ലാന്റേഷൻ കോർപറേഷൻ പേരാമ്പ്ര എസ്റ്റേറ്റിൽ പിരിച്ചുവിട്ട രണ്ടു തൊഴിലാളികളേയും തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഇതോടെ രണ്ട് തൊഴിലാളികളേയും തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു. ടി ജെ ജെയ്മോൻ, പി കെ ബിനു എന്നിവർക്കാണ് പുനർനിയമനം ലഭിച്ചത്. ഒരു കേസിൽ ഉൾപ്പെട്ടതിന്റെ പേരിലാണ് ഇവരെ പിരിച്ചുവിട്ടത്. ഇതിനെതിരെ ഇവർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. വാദം കേട്ട ശേഷം കോർപറേഷൻ എം ഡിയോട് ഇവർക്ക് പുനർനിയമനം നൽകാൻ ഇടക്കാല ഉത്തരവായി കോടതി ആവശ്യപ്പെടുകയായിന്നു. തൊഴിലാളികളെ പ്രതിചേർത്ത കേസ്സിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കെതിരെ സ്വീകരിച്ച നടപടിക്ക് നീതീകരണമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.
Comments