സെമിനാറും, ദാമു മാസ്റ്റര്‍ സ്മാരക അവാര്‍ഡ് ദാനവും


കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ പരിപാടികളുടെ ഉദ്ഘാടനവും ദാമു മാസ്റ്റര്‍ സ്മാരക അവാര്‍ഡ് ദാനവും ബഹു: മന്ത്രി ശ്രീ. ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.അവാര്‍ഡ് മുലാട് ജ്ഞാനോദയം ലൈബ്രറി പ്രവര്‍ത്തകരായ ശ്രീ.എന്‍.അച്ചുതന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. ദാമു മാസ്റ്ററുടെ ഭാര്യ ശ്രീമതി രാധ ടീച്ചര്‍ ചടങ്ങില്‍ പങ്കെടുത്തു.ബഹുസ്വരതയുടെ ദേശീയത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ മലയാളം സര്‍വ്വകലാശാല അദ്ധ്യാപകന്‍ ഡോ.കെ.എം.ഭരതന്‍ വിഷയം അവതരിപ്പിച്ചു. ദാമു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം ജില്ലാ ലൈബ്രറി പ്രസിഡണ്ട് ശ്രീ.കെ.ശങ്കരന്‍ മാസ്റ്റര്‍ നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന കൗണ്‍സിലര്‍ സി.കുഞ്ഞമ്മദ് രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!