Uncategorized
കോട്ടയത്തെ മലയോര മേഖലയിൽ കനത്ത മഴയും ഉരുൾപൊട്ടലും
ജില്ലയുടെ കിഴക്കൻ മേഖലകളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലും മീനച്ചിലാറ്റിൽ മലവെള്ളപ്പാച്ചിലും. മീനച്ചിലാറ്റിൽ ജലനിപ്പ് ഉയരുന്നതിനാൽ തീര ദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാഗമൺ റൂട്ടിൽ ഇഞ്ചപ്പാറ ഭാഗത്തും തലനാട് വെള്ളാനിയിലുമാണ് കനത്ത മഴയെ തുടർന്നു ഉരുൾപൊട്ടലുണ്ടായത്. ആളപായം ഇല്ല. നിരവധിപേരുടെ കൃഷി നശിച്ചു. മുപ്പത് മീറ്ററോളം റോഡ് ഒലിച്ചുപോയി വാഗമൺ – ഈരാറ്റുപേട്ട റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഒരു പുരയിടത്തിലെ റബ്ബർ പുര കനത്ത മലവെള്ള പാച്ചിലിൽ ഒലിച്ചു പോയയതായി അധികൃതർ അറിയിച്ചു.
Comments