ഗവർണറെ ചാൻസലർ പദവിയില്‍നിന്ന് മാറ്റുന്ന ബിൽ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യവകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം

ഗവർണറെ ചാൻസലർ പദവിയില്‍നിന്ന് മാറ്റുന്ന ബിൽ തയാറാക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റായിയുടെ നേതൃത്വത്തിലുള്ള സമിതിയോട് മന്ത്രിസഭ നിർദേശിച്ചു. പുതിയ ചാൻസലർമാരെ നിയമിക്കുമ്പോൾ അധിക സാമ്പത്തികബാധ്യത വരാതെയുള്ള ക്രമീകരണം ഉണ്ടാക്കും. അധിക സാമ്പത്തികബാധ്യത ഉണ്ടെങ്കിൽ ബിൽ സഭയിൽ കൊണ്ടുവരും മുൻപ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. 

14 സർവകലാശാലകളിൽ, സമാനസ്വഭാവമുള്ള ഒമ്പത്‌ ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒറ്റ ചാൻസലറെന്നതാകും ബില്ലിലെ നിർദേശമെന്നാണ് കരുതുന്നത്. ആ ചാൻസലർക്ക് ഒരു സർവകലാശാലാ ആസ്ഥാനത്ത് പ്രവർത്തനസൗകര്യമൊരുക്കും. ചാൻസലർ പദവിയിലേക്ക് അതത് വകുപ്പുമന്ത്രിമാർ മതിയെന്ന നിർദേശവും ചർച്ചകളിലുണ്ട്.

Comments

COMMENTS

error: Content is protected !!