കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

കോട്ടയം പാലാ കുറ്റില്ലത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി അപകത്തിൽ പെട്ടു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ടയർ പൊട്ടിയാണ് ടാങ്കർ റോഡരികിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

പൊന്‍കുന്നത്തെ റബ്ബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് മറിഞ്ഞത്. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും അതുകൊണ്ടു തന്നെ അപകട സാധ്യതയില്ലെന്ന് ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു.  വാഹനം ഉയര്‍ത്തുന്നതിനായി എറണാകുളത്ത് നിന്ന് പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കർ ഉയർത്താനാണ് ശ്രമം നടത്തുന്നത്.  പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!