കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പുതിയ പാചകപ്പുര കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ എ ശ്രീമതി. കാനത്തിൽ ജമീല ‘ഉദ്ഘാടനം ചെയ്തു.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ ശ്രീ. ആദർശ് റിപ്പോർട്ടവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മിനി.എൻ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.സിന്ധു സുരേഷ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി അതുല്യ ബൈജു,വാർഡ് മെമ്പർമാരായ ശ്രീമതി.സന്ധ്യ ഷിബു, ശ്രീമതി. രാജലക്ഷ്മി, ശ്രീമതി. റസീന, കൊയിലാണ്ടി ഉപജില്ലാ നൂൺ മീൽ ഓഫീസർ ശ്രീ.അനിൽ അരയന്നൂർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ.ഫാസിൽ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണൻ.എ നന്ദി രേഖപ്പെടുത്തി.