CALICUTDISTRICT NEWS
കോരപ്പുഴ പാലം കേളപ്പജിയുടെ പേരിൽ
എലത്തൂർ : കോരപ്പുഴ പാലം ഇനി ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്ന കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് കേളപ്പജി പാലം എന്ന് നാമകരണം ചെയ്‌ത സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
1938ൽ കെ കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെയാണ് കോരപ്പുഴയ്‌ക്ക് കുറുകെ പാലം നിർമാണം ആരംഭിച്ചത്. മദ്രാസ് ആസ്ഥാനമായി പ്രവർത്തിച്ച ഡൻകർലി ആൻഡ് കമ്പനിയാണ് കരാറെടുത്തത്.
1940ൽ 2.84 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. കേളപ്പജി പാലം ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യമുയർന്നെങ്കിലും അന്ന് കാളവണ്ടി കടത്തിവിട്ട് കെ കേളപ്പൻ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുകയായിരുന്നു.
15 വർഷത്തോളമായി ഭീഷണി നേരിട്ട പാലം എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി ചെലവിട്ടാണ് പൂർണമായും പൊളിച്ചുമാറ്റി പുതിയ പാലം നിർമിച്ചത്.
Comments