വിദ്യാലയങ്ങളിലെ എഫ്‌.ഐല്‍.ടി.സികള്‍ നിര്‍ത്തുന്നു

കോഴിക്കോട്‌: ജില്ലയിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫസ്‌റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററുകളുടെ (എഫ്‌.ഐല്‍.ടി.സി) പ്രവര്‍ത്തനം ഈ മാസത്തോടെ അവസാനിപ്പിക്കുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടുത്ത മാസത്തോടെ തുറക്കുന്ന സാഹചര്യത്തിലാണിത്‌.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്‍തൂക്കം നല്‍കുന്നത്‌.
കോഴിക്കോട്‌ എന്‍.ഐ.ടിയടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നിലവില്‍ എഫ്‌.ഐല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്‍.ഐ.ടിയില്‍ 350 പേര്‍ക്കുള്ള സൗകര്യം ഉണ്ടെങ്കിലും നിലവില്‍ 22 പേരാണ്‌ കഴിയുന്നത്‌. അവരുടെ ചികില്‍സ ഈ മാസം 28-ഓടെ പൂര്‍ത്തിയാകും.31 ന്‌ സ്‌ഥാപനം എന്‍.ഐ.ടിക്ക്‌ കൈമാറും. വിദ്യാഭ്യാസ സ്‌്ഥാപനങ്ങളല്ലാത്ത എഫ്‌.ഐല്‍.ടി.സികള്‍ മാത്രമാണ്‌ ഇനി പ്രവര്‍ത്തിക്കുക. ലക്ഷദ്വീപ്‌ ഗസ്‌റ്റ്ഹൗസ്‌, ഹോമിയോ കോളജ്‌ തുടങ്ങിയ കേന്ദ്രങ്ങള്‍ തുടരും. ജില്ലയില്‍ പ്രാരംഭഘട്ടത്തില്‍ 30 എഫ്‌.ഐല്‍.ടി.സികളും ആശുപത്രികളും കോവിഡ്‌ രോഗികള്‍ക്ക്‌ ചികില്‍സ നല്‍കിയിരുന്നു. ആശുപത്രികള്‍ നിലനിന്നനുവെങ്കിലും എഫ്‌.ഐല്‍.ടി.സികളൂടെ എണ്ണം കുറച്ചു കൊണ്ടുവരികയായിരുന്നു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാണ്‌ രോഗികളും ആഗ്രഹിക്കുന്നത്‌. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ മാത്രമാണ്‌ എഫ്‌.ഐല്‍.ടി.സികളില്‍ എത്തിയിരുന്നത്‌.
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ശേഷം ജില്ലയില്‍ കോവിഡ്‌ രോഗികളൂടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍, പ്രധാന പ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പില്‍ അടുത്ത്‌ ഇടപഴകിയവര്‍ എന്നിവരിലാണ്‌ രോഗ പകര്‍ച്ച കൂടുതല്‍ കാണുന്നത്‌.

Comments

COMMENTS

error: Content is protected !!