കോളിജ് തുറക്കും മുൻപേ വാക്സിൻ എടുക്കാം.

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെണമെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.

അവസാന വർഷ വിദ്യാർഥികൾക്ക് ഒക്ടോബർ 04 മുതൽ ക്ലാസ് ആരംഭിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ വാക്സിൻ ആദ്യ ഡോസ് എങ്കിലും ഓരോരുത്തരും എടുക്കേണ്ടതുണ്ട്.

Comments

COMMENTS

error: Content is protected !!