കോഴിക്കോട്ടും 100 കടന്നു

ഇന്ധനവില പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും  കൂട്ടി.  ഇതോടെ കോഴിക്കോട് പെട്രോളിന് 101.46 രൂപയും  ഡീസലിന് 95.16 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‌   102.89 രൂപയായി. ഡീസലിന്‌ 96.47 രൂപയായി. കൊച്ചിയിൽ  പെട്രോളിന്‌   101.01 രൂപയാണ്. ഡീസലിന് 94.71 രൂപയും.

പത്തു ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് വില കൂട്ടുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുകയാണ്. കഴിഞ്ഞ പത്ത്‌ ദിവസംകൊണ്ട് ക്രൂഡ്‌ വില വീപ്പയ്‌ക്ക്‌  3.39ഡോളര്‍ (252.65 രൂപ)  കുറഞ്ഞപ്പോള്‍ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 2.10 രൂപയും ഡീസലിന് 73 പൈസയും കൂട്ടി.

Comments

COMMENTS

error: Content is protected !!