CALICUTDISTRICT NEWS

കോ​ഴി​ക്കോ​ട്ടെ ലൗ ​ജി​ഹാ​ദ്: പ്ര​തി ജാ​സിം അ​റ​സ്റ്റി​ല്‍

 

കോ​​​ഴി​​​ക്കോ​​​ട്: ഫ്രൂ​​​ട്ടി​​​യി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ല​​​ര്‍​ത്തി​​​ ന​​​ല്‍​കി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​ശേ​​​ഷം മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ക​​​യും വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി അ​​​റ​​​സ്റ്റി​​​ല്‍.

കോ​​​ഴി​​​ക്കോ​​​ട് ന​​​ടു​​​വ​​​ണ്ണൂ​​​രി​​​ന​​​ടു​​​ത്ത ക​​​രു​​​വ​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി കു​​​റ്റി​​​ക്ക​​​ണ്ടി വീ​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ജാ​​​സിം (19) ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സി​​​ഐ മൂ​​​സ വ​​​ള്ളി​​​ക്കാ​​​ട​​​നു മു​​​മ്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശപ്ര​​​കാ​​​രം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​മ്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യ പ്ര​​​തി​​​യെ കു​​ന്ന​​മം​​ഗ​​ലം മ​​ജി​​സ്ട്രേ​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ക്രിസ്ത്യൻ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ ഐ​​​പി​​​സി 376 വ​​​കു​​​പ്പു​​​പ്ര​​​കാ​​​രം മാ​​​ന​​​ഭം​​​ഗം‍, പി​​​ടി​​​ച്ചു​​​പ​​​റി(384), വ​​​ധ​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ര്‍​ത്ത​​​ൽ (506) എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് ജാ​​​സി​​​മി​​​നെ​​​തി​​​രേ കേ​​​സ്.

പ്ര​​​തി​​​ക്ക് 19 വ​​​യ​​​സ് മാ​​​ത്രമേ ഉ​​​ള്ളൂ​​​വെ​​​ന്ന​​​തി​​​നാ​​​ല്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ടു​​​ക​​​യോ റി​​​മാ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യോ അ​​​രു​​​തെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം ഹൈ​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് അ​​​ശോ​​​ക് മേ​​​നോ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ള്ളി​​​യി​​​രു​​​ന്നു. പെ​​​ണ്‍​കു​​​ട്ടി പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യും മ​​​ജി​​​സ്‌​​​ട്രേ​​​ട്ടി​​​നു മു​​മ്പാ​​​കെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത് ഒ​​​ന്ന​​​ര​​​ മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത പോ​​​ലീ​​​സ് ഒ​​​ത്തു​​​ക​​​ളി​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. ജാ​​​സി​​​മി​​​ന് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് ഒ​​​ത്താ​​​ശ​​​ചെ​​​യ്യു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​ശേ​​​ഷം മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ക​​​യും വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എ​​​ന്‍​ഐ​​​എ​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ബ്യൂ​​​റോ​​​യും അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ച​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button