CALICUTDISTRICT NEWS
കോഴിക്കോട്ട് ആംബുലൻസ് ഡ്രൈവർക്ക് മർദനം; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്ട് ആംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെയാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ മർദ്ദിച്ചത്.
കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവർ സിറാജിനെയാണ് മർദിച്ചത്. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ടൂറിസ്റ്റ് ബസ് ക്ലീനർ കൊടുവള്ളി നെല്ലാങ്കണ്ടി പറക്കുന്നുമ്മൽ ലിജേശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments