കോഴിക്കോട്ട് ടി.ടി. ഇ ക്കു നേരെ ട്രെയിനിൽ വീണ്ടും ആക്രമണം; പ്രതി പിടിയിൽ

കോഴിക്കോട്ട് ടി.ടി. ഇ ക്കു നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ബിജുകുമാർ എന്ന ആളാണ് ടി.ടി.ഇയെ ആക്രമിച്ചത്. ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോഴാണ് ആക്രമണമുണ്ടായത്. 

പരfക്കേറ്റ ടി.ടി.ഇ ഋഷി ശശീന്ദ്രനാഥിനെ ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതിനിടെ, മദ്യലഹരിയിലായിരുന്ന അക്രമി കത്തി വീശിയതായി ആർ.പി.എഫ് സംഘം പറഞ്ഞു. ഇന്നലെയും കോഴിക്കോട്ട് വച്ച്  മംഗളുരു-ചെന്നൈ എക്‌സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണമുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!