DISTRICT NEWS
കോഴിക്കോട് അയൽവാസികൾ തമ്മിലെ തർക്കം തീർക്കാനെത്തിയ രണ്ടു പേർക്ക് കുത്തേറ്റു
കോഴിക്കോട്: അയൽവാസികൾ തമ്മിലെ തർക്കം തീർക്കാനെത്തിയ രണ്ടു പേർക്ക് കുത്തേറ്റു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിലാണ് സംഭവം.മണൽവയൽ സ്വദേശികളായ ഷബീർ ബാബു, ഇഖ്ബാൽ എന്നിവർക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ദാസൻ എന്നയാളെ പിടികൂടി.കുന്ന് ഇടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. അയൽവാസികളായ ദാസനും വിജയനും തമ്മിലാണ് തർക്കമുണ്ടായത്. വീടിനോട് ചേർന്ന് മണ്ണെടുക്കുന്നത് വിജയൻ തടയുകയും ഇത് കൈയാങ്കളിയിലെത്തുകയുമായിരുന്നു.പ്രശ്നം പരിഹരിക്കാനായി ഷബീറും ഇഖ്ബാലും ഇവിടെ എത്തിയപ്പോഴാണ് ദാസൻ ഇവരെ ആക്രമിച്ചത്. ഷബീറിന് വയറിനും ഇഖ്ബാലിന് പുറത്തുമാണ് കുത്തേറ്റത്.
Comments