കോഴിക്കോട് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് പാലാഴി ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി. 29.30 ഗ്രാം എം.ഡി എം.എ യുമായി നല്ലളം സ്വദേശികളായ മാളിയേക്കൽ പറമ്പ് , തറോപ്പടി ഹൗസിൽ അബ്ദുൾ റൗഫ് .എം.പി (29) നിറം നിലവയൽ കെ.ടി ഹൗസിൽ മുഹമദ്ദ് ദിൽഷാദ്.കെ.ടി (22)എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജേക്കബ് ടി.പി യുടെ നേത്യത്വത്തിലുള്ള ഡാൻസാഫും അരുൺ വി ആർ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
ഹൈലൈറ്റ് മാളിന്റെ പരിസരങ്ങളിൽ വച്ച് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ യുവതീ യുവാക്കൾക്ക് നൽകുന്നതിനായി മാളിന്റെ പരിസരത്ത് ഹോട്ടലിൽ റൂം എടുത്താണ് ലഹരി മരുന്ന് വിൽപന ഇവർ നടത്തിയിരുന്നത്.വിപണിയിൽ ഒന്നര ലക്ഷം രൂപ വരുന്ന എം.ഡി എം എയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്ന് വിൽപ്പനയിൽ ലഭിച്ച 26.000 രൂപയും , മൊബൈൽ ഫോണുകളും ,, ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.