പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ് ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ടു വ്യത്യസ്ത കേസുകളിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഒരേ ദിവസം പിടിയിലായത്. ഇരുവരും പ്രണയം നടിച്ചാണ് രണ്ടു കേസുകളിലായി 16 വയസ്സ് പ്രായമായ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു.

Comments

COMMENTS

error: Content is protected !!