DISTRICT NEWS
കോഴിക്കോട് എൻ ഐ ടിയിൽ കമിതാക്കളുടെ സ്നേഹപ്രകടനങ്ങൾക്ക് വിലക്ക്
കോഴിക്കോട് എൻ ഐ ടി പൊതുയിടങ്ങളിൽ കമിതാക്കളുടെ സ്നേഹപ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്തുനിന്നും മറ്റും വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടി. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരം ഉണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്. ഇത്തരക്കാർക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്നും സർക്കുലറിലുണ്ട്.
Comments