CALICUTDISTRICT NEWS
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടി. മീഞ്ചന്തയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.
Comments