CRIME
കഞ്ചാവ് വിതരണക്കാരായ രണ്ടുപേർ കോഴിക്കോട്ട് പിടിയിലായി
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ടു പേരെ കോഴിക്കോട് ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ( ഡൻസാഫ് ) ചെമ്മങ്ങാട് ഇൻസ്പെക്ടർ രാജേഷ് പി യുടെ നേതൃത്വത്തിൽ ഉള്ള ചെമ്മങ്ങാട് പോലീസും ചേർന്ന് പിടികൂടി.
ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരി വയൽ നൗഫൽ (44) എന്നിവരാണ് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി കണ്ണം പറമ്പ് വെച്ച് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 6 ലക്ഷത്തോളം രൂപ വിലവരും.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബർ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പോലീസിന്റെ വലയിലാവുന്നത്.
Comments