Uncategorized
കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ ഇന്ന് വീണ്ടും ബസ് അപകടം
തലശ്ശേരി: കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ ഇന്ന് വീണ്ടും ബസ് അപകടം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ച് മുപ്പതിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഗോപാല പേട്ട വളവിന് സമീപം ഇന്ന് രാവിലെയാണ് അപകടം. രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Comments