DISTRICT NEWS
കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തലയിൽ അലൂമിനിയം കുടുങ്ങി
കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തലയിൽ കുടുങ്ങിയ അലൂമിനിയം പാത്രം അഗ്നിരക്ഷാ സേന മുറിച്ചുമാറ്റി. കുതിരവട്ടം വെളുത്തേടത്ത് ഹൗസിൽ സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് അലൂമിനിയ പാത്രം കുടുങ്ങിയത്. ഉടൻ അയൽവാസികളായ വിബീഷ്, പ്രതീഷ് എന്നിവർ കുഞ്ഞിനെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു.
സേനാംഗങ്ങൾ ചേർന്ന് പാത്രം മുറിച്ചുമാറ്റുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ സുനിൽ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.കെ. സജിലൻ, ഇ.എം. റഫീഖ്, ശിവദാസൻ, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments