കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു

ചെന്നെ ഐഐടിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്താനുള്ള പ്രവൃത്തി നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 

 

ബലക്ഷയം കണ്ടെത്തിയ കെഎസ്ആർടിസി ടെർമിനലിന്റ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തുകയും ടെൻഡർ വ്യവസ്ഥകളും അടുത്ത ബുധനാഴ്ചയ്ക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധരാണ് നിർദേശിച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയും ചെന്നൈ ഐഐടി ഏറ്റെടുത്തത്. കമ്പനികൾക്കുള്ള യോഗ്യതയും ടെൻഡർ വ്യവസ്ഥകളും ഐഐടി തന്നെ നിശ്ചയിക്കും. എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് നടത്തിപ്പ് കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സും കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Comments

COMMENTS

error: Content is protected !!