കോഴിക്കോട് ചെറുവണ്ണൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ആക്രിക്കടക്ക് തീപിടിച്ചു. മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. തീ ആളി പടരുകയാണ്. കോഴിക്കോട് ജില്ലയിലെ 20 ഫയർഫോഴ്‌സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുകയാണ്. മലപ്പുറത്ത് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉടനെ എത്തും.
ഇൻഡസ്ട്രിയൽ ഏരിയയായ ചെറുവണ്ണൂരിൽ പുലർച്ചെ അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുമ്പോളും തീ ആളി കത്തുകയാണ്.
കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ ആക്രിക്കടക്ക് സമീപത്തെ കാർഷോറൂമിൽനിന്ന് കാറുകൾ മാറ്റി തുടങ്ങി. ജനവാസം കുറവുള്ള മേഖലയാണിത്.തകരഷീറ്റുകൾ കൊണ്ട് മറച്ച പ്രദേശത്താണ് ആക്രിസാധനങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്.അതിനാൽ തകരഷീറ്റ് പൊളിച്ച് കയറിയാൽ മാത്രമേ തീയണയ്‌ക്കാൻ സാധിക്കുകയുള്ളൂ.
പ്ലാസ്റ്റിക് വേസ്‌റ്റുകൾ വേർത്തിരിക്കുന്ന പ്രദേശമാണ്.ധാരാളം പ്ലാസ്‌റ്റിക് വേസ്‌റ്റുകൾ കൂട്ടിയിട്ടിട്ടുമുണ്ട്.