സഹായ പ്രതീക്ഷകളെയും കൂട്ടിലടച്ച് കൊറോണ

ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാകുന്ന റംസാൻ കാലത്തെ ജീവിത പ്രതീക്ഷകളെയും കൊറൊണ കൂട്ടിൽ അടച്ചു. സക്കാത്ത് എന്ന നിലയിൽ കൈമാറപ്പെട്ടിരുന്ന സഹായങ്ങൾ ഈ വിശേഷമാസത്തിൽ വളരെ ഏറെ കുടുംബങ്ങളുടെ ആശ്വാസവും താങ്ങുമായിരുന്നു. സഹായങ്ങൾ തേടിയിറങ്ങുന്നവരും വീടുകളിൽ എത്തിച്ചു നൽകുന്നവരും ഉണ്ടായിരുന്നു. യാത്രാവിലക്കും സന്ദർശനങ്ങൾക്കുള്ള നിബന്ധനകളും സ്വയം നിയന്ത്രണങ്ങളും ഇവയെ പ്രതിസന്ധിയിലാക്കി.

ഈ മാസത്തെ മുന്നിൽ കണ്ട്  വീട്ടിലേയും കുടുംബങ്ങളിലെയും അത്യാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള കണക്കു കൂട്ടലുകൾ പിഴച്ചു. കടംങ്ങൾ വീട്ടാനും മറ്റുമുള്ള പ്രതീക്ഷകളും അനിശ്ചിതത്വത്തിലായി. സാഹായങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന രീതിയുണ്ട്. എന്നാൽ ഇത് എല്ലായിടത്തും ഒരു പോലെ പ്രവർത്തിക്കുന്നതല്ല. പ്രാദേശിക കൂട്ടയ്മകളെ അപേക്ഷിച്ചിരിക്കും. ഇതിനു പുറമെ വ്യക്തിപരമായ സഹായങ്ങളെ ആശ്രയിക്കുന്നവർ നിരവധിയാണ്.

കൂട്ടായ്മകൾക്ക് തന്നെ വിലക്ക് നിലനിൽക്കുന്നുണ്ട്. സ്വയം നിയന്ത്രണം എന്ന നിലയ്ക്ക് പരിമിതപ്പെടുത്തിയവയും ഉണ്ട്. ഇവയെല്ലാം ചേർന്ന് രണ്ടു വർഷമായി ജീവകാരുണ്യം രംഗത്ത് പ്രതീക്ഷ അർപ്പിച്ച് കഴിഞ്ഞിരുന്നവർക്ക് നിരാശയാണ്. സർക്കാർ സഹായങ്ങൾ വർധിച്ചു എങ്കിലും അത്യാവശ്യങ്ങൾ നിർവ്വഹിക്കാനുള്ള ആത്മവിശ്വാസം നൽകിയിരുന്ന സഹായങ്ങൾ നിയന്ത്രണത്തിൽ അകപ്പെട്ട അവസ്ഥയാണ്.

Comments

COMMENTS

error: Content is protected !!