കോഴിക്കോട് ചെറുവാടി സ്വദേശിയും ഖത്തറിലെ സജീവ പൊതുപ്രവർത്തകനുമായ സുബൈർ അൽ കൗസരി (സുബൈർ മൗലവി -56) ദോഹയിൽ വാഹനമിടിച്ചു മരിച്ചു.
ദോഹ: കോഴിക്കോട് ചെറുവാടി സ്വദേശിയും ഖത്തറിലെ സജീവ പൊതുപ്രവർത്തകനുമായ സുബൈർ അൽ കൗസരി (സുബൈർ മൗലവി -56) ദോഹയിൽ വാഹനമിടിച്ചു മരിച്ചു. അൽ ഏബിൾ ഗ്രൂപ് ചെയർമാൻ സിദ്ദീഖ് പുറായിലിന്റെ സഹോദരനാണ്.
കഴിഞ്ഞ ദിവസം ദോഹയിൽ അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ. യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിക്കു സമീപം ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
മതാർഖദീമിൽ അൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഖത്തർ സോഷ്യൽ ഫോറം സജീവ പ്രവർത്തകനും ഗ്രന്ഥകാരനും ശ്രദ്ധേയ പ്രഭാഷകനും ആയിരുന്നു ഇദ്ദേഹം. പോപുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മക്കൾ: സഹൽ (ദുബൈ), സഈദ്, നിഷ് വ, റുഷ്‌ദ. മരുമകൾ: മുന (കൊണ്ടോട്ടി).ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സഹോദരങ്ങള്‍ സിദ്ദീഖ് പുറായില്‍, യാക്കൂബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്തഫ.