കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ മഴ യാത്രയോട് അനുബന്ധിച്ച് മഴ വര സംഘടിപ്പിച്ചു
കുറ്റ്യാടി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ മഴ യാത്രയോട് അനുബന്ധിച്ച് മഴ വര സംഘടിപ്പിച്ചു. 23 ശനിയാഴ്ച നടക്കുന്ന മഴയാത്രയ്ക്ക് മുന്നോടിയായി നടന്ന മഴ വര കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ ചിത്രകാരൻ ശ്രീനി പാലേരി യോടൊപ്പം വിദ്യാർത്ഥികളായ വൈഗശ്രീ, റീമ സലീം, ഫിയ മെഹ്രിൻ എന്നിവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസുകളിൽ മഴയെക്കുറിച്ചും പ്രകൃതിയെ കുറിച്ചും ഉള്ള ചിത്രങ്ങൾ വരച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാർ അധ്യക്ഷനായി. സേവ് കോർഡിനേറ്റർമാരായ അബ്ദുള്ള സൽമാൻ, ഷൗക്കത്ത് അലി എരോത്ത്, വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, മഴയാത്രയുടെ കൺവീനർ ഷഫീഖ് മുക്കത്ത്, സന്ധ്യ കരണ്ടോട്, കെ സുരേന്ദ്രൻ , വി.കെ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു. മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂർ ഗാനം ആലപിച്ചു. 23 ശനിയാഴ്ച നടക്കുന്ന മഴയാത്ര പക്രംന്തളം ഹിൽബറ ഹോട്ടൽ സമീപത്ത് നിന്നും ആരംഭിച്ച് പൂതംപാറയിൽ സമാപിക്കും.