കോഴിക്കോട് ജില്ലയിൽ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നു; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്  ചേവായൂരിൽ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

 പൊലീസിന്റെ പതിവ് പട്രോളിങിനിടെ പറമ്പിൽ കടവ് സച്ചിന്‍ (22 ) മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23 ) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജയിംസിന്റെ നേതൃത്വത്തില്‍ പൂളക്കടവ് ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്ത് വച്ച്‌ പിടികൂടിയത്.ഇവരില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.

കോഴിക്കോട് ജില്ലയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവി ഡിഐജി എ.വി. ജോര്‍ജ്ജ് ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഉടനീളം മയക്കുമരുന്ന് പരിശോധന ശക്തമാക്കി വരികയായിരുന്നു.  ഗ്രാമിന് 3000 രൂപ മുതല്‍ 5000 രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്തുന്നതെന്നും, മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച്‌ കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് എംഡിഎംഎ യുടെ കച്ചവടം നടത്തുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.വില്‍പനക്കായി പ്രതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ കുറിച്ച്‌ വ്യക്തമായ ലഭിച്ചതായും ഇവരെ കേന്ദ്രീകരിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു.

ചേവായൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഷബീബ് റഹ്മാന്‍,എ എസ് ഐ ഷാജി,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ ശ്രീരാഗ് , രാജീവന്‍ പാലത്ത്, ജോമോന്‍ കെഎ, സുമേഷ്,സിവില്‍ പൊലീസ് ഓഫീസര്‍ അരവിന്ദ് പയിമ്ബ്ര,ഹോം ഗാര്‍ഡ് മാരായ അനില്‍കുമാര്‍ , ജയരാജന്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!