CALICUTDISTRICT NEWS
കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരുക്ക്
കോഴിക്കോട് : ചേവരമ്പലം ബൈപാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു. 40 ഓളം പേര്‍ക്ക് നിസാര പരുക്കേറ്റു.ഇന്ന് പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് തിരികെ മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ബസും തിരുനെല്ലിക്ക് തീര്‍ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസുകളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments