CRIME
കോഴിക്കോട് ട്രെയിനില്‍നിന്നും 440 കുപ്പി മദ്യം പിടികൂടി
കോഴിക്കോട്:റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട.440 കുപ്പി മദ്യമാണ് ആര്‍പിഎഫ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മദ്യം കടത്തിയവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. നേത്രാവതി എക്പ്രസില്‍ നിന്നാണ് അനധികൃതമായി കടത്തിയ മദ്യം പിടികൂടിയത്. ഗോവന്‍ നിര്‍മിത 131 ഫുള്‍ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് സീറ്റിനടിയിലെ ചാക്കിലും പെട്ടിയിലും സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
എലത്തൂര്‍ തീവണ്ടി തീവെപ്പിനെ തുടര്‍ന്ന് തീവണ്ടികളിലെ പരിശോധന ആര്‍പിഎഫ് ശക്തമാക്കിയിരുന്നു. സ്‌ഫോക വസ്തുക്കളോ തീപിടുത്ത സാധ്യതയുള്ള വസ്തുക്കളോ കടത്തുന്നത് പിടികൂടാനാണ് പരിശോധന ശക്തമാക്കിയത്. ഇതെതുടര്‍ന്നുള്ള പരിശോധനയിലാണ് മദ്യം പിടികൂടിയത്. പിടികൂടിയ മദ്യം എക്‌സൈസിന് കൈമാറി.
Comments