കോഴിക്കോട് നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില്‍ക്കാന്‍ വച്ച ചത്തകോഴി പിടിച്ചെടുത്തു
കോഴിക്കോട് നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില്‍ക്കാന്‍വച്ച ചത്തകോഴി പിടിച്ചെടുത്തു. നടക്കാവിലുള്ള ചിക്കന്‍കട കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയ ശേഷം അടച്ചുപൂട്ടി. ടൗണിലെ മറ്റ് ചിക്കന്‍ വ്യാപാരികളും ചത്തകോഴി വില്‍പ്പനക്കെതിരെ രംഗത്തെത്തി.
നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടക്കാവ് പൊലിസ് സ്റ്റേഷന് മുന്നിലെ ചിക്കല്‍ കടയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്നും എണ്‍പത് കിലോഗ്രാം ചത്തകോഴി പിടിച്ചെടുത്തു. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയായിരുന്നു കച്ചവടം. ആരോഗ്യവിഭാഗം ഇന്നലെ നടത്തിയ പരിശോധനയില്‍ നഗരത്തിലെ നാല് കടകള്‍ അടച്ചുപൂട്ടിയിരുന്നു.
ചത്തകോഴി വില്‍പ്പനയ്ക്കെതിരെ നഗരത്തിലെ ചിക്കന്‍ വ്യാപാരികളും രംഗത്തെത്തി. കടയ്ക്ക് മുന്നില്‍ അവര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. വരുംദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.