കോഴിക്കോട് നിന്ന് കയാക്കിങ് കാണാൻ ഉല്ലാസ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കയാക്കിങ് കാണാൻ ഉല്ലാസ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ നടക്കുന്ന , ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് കാണാനും മൺസൂൺ ഗ്രാമീണ ടൂറിസത്തിനും അവസര മൊരുക്കുകയാണ് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ താമരശ്ശേരിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കെഎസ്ആർടിസി ബസ്സിലാണ് മൺസൂൺ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നടിത്.

4, 5, 6 തീയതികളിൽ രണ്ട് ടൂർ പാക്കേജുകളാണു സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര വനപർവ്വം, തുഷാരഗിരി, കയാക്കിങ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 7.30ന് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 750 രൂപയാണ് ഈടാക്കുന്നത്

രാവിലെ ഏഴിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ യാത്ര കോഴിപ്പാറ വെള്ളച്ചാട്ടം, നായാടംപൊയിൽ കയാക്കിങ് സെന്റർ, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി ഏഴിന് കോഴിക്കോട്ട് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 1150 രൂപയാണ് ഈടാക്കുക. കൂടുതൽ വിവരങ്ങൾക്ക് 9287542601, 9287542637.

Comments

COMMENTS

error: Content is protected !!