DISTRICT NEWS

കോഴിക്കോട് പന്തിരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്ത് സംഘം, ഇടനിലക്കാരനെയും തടവിലാക്കിയതായി പൊലീസിന് സൂചന.

കോഴിക്കോട് പന്തിരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്ത് സംഘം, ഇടനിലക്കാരനെയും തടവിലാക്കിയതായി പൊലീസിന് സൂചന. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് കേസിലെ പ്രധാന പ്രതിയായ 916 എന്ന് വിളിപേരുള്ള നാസര്‍ എന്ന സ്വാലിഹ് തടവില്‍ വച്ചിരിക്കുന്നത്. 

സ്വാലിഹിന് കൊല്ലപ്പെട്ട ഇര്‍ഷാദിനെ പരിചയപ്പെടുത്തിയത് ജസീലാണെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇര്‍ഷാദ് നാട്ടിലെത്തിയ ശേഷം സ്വര്‍ണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിലാക്കുകയായിരുന്നു. 60 ലക്ഷ രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് കൈമാറാതിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ജസീലിന് ക്രൂരമര്‍ദ്ദനമേറ്റതിന്റെ സൂചനകളുണ്ട്.

അതേസമയം, ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതികളായ സ്വാലിഹ്, ഷംനാദ് എന്നിവര്‍ വിദേശത്തായതിനാല്‍, ഇവരെ നാട്ടിലെത്തിക്കാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിനും കൈമാറും.

ഇരുവരെയും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസിലെ മറ്റു പ്രതികളായ താമരശേരി സ്വദേശി യുനൈസ്, വയനാട് സ്വദ്ദേശി ഷാനവാസ് എന്നിവരെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ മുര്‍ഷിദിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button