CALICUTDISTRICT NEWSLOCAL NEWS
കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ
കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുള്ള മുള്ളമടക്കിൽ സാദിഖിനെയാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിച്ചത്.
കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടി ധരിക്കാനും ഡബിൾ ഗ്ലൗസ് ഉപയോഗിക്കാനും മുളക് പൊടി ഇടാനും പ്രചോദനമായത് സിനിമയാണെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.
Comments