CALICUTDISTRICT NEWS
കോഴിക്കോട് പെയിന്റ് ഗോഡൗണില്‍ വന്‍തീപിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട്: ചെറുവണ്ണൂര്‍ ടിപി റോഡില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ തീപിടുത്തം. അപടകത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മീഞ്ചന്ത പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് അഗ്നിബാധയുണ്ടായത്.
തിന്നര്‍ ടാങ്കിന് തീ പിടിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പൊട്ടിത്തെറിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാല് മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഗോഡൗണിലാണ് അപകടമുണ്ടായത്.
Comments