പെരുവണ്ണാമൂഴിയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പെരുവണ്ണാമൂഴി സ്വദേശി ഇര്‍ഷാദിനെയാണ് കാണാതായത്. ഇര്‍ഷാദ് സ്വര്‍ണം എടുത്തെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം വരാറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.

മെയ് 13നാണ് ഇര്‍ഷാദ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. അതിനു ശേഷമാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബായിയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വരുന്നത്. പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍  പോലീസില്‍ പരാതി നല്‍കില്ല. ഇര്‍ഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.

നിരന്തരം ഭീഷണി കോളുകള്‍ വരാറുണ്ടെന്നും പോലീസിനെ അറിയിച്ചാല്‍ മകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസര്‍ എന്ന് പേരുള്ളയാള്‍ ഫോണില്‍ പറഞ്ഞെന്നും ഇര്‍ഷാദിന്റെ മാതാവ് നബീസ പറഞ്ഞു.

Comments

COMMENTS

error: Content is protected !!