CRIMEDISTRICT NEWSKERALA
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് യുവതി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. പനി ബാധിച്ച് ചികിൽസ തേടിയെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധു(45) വാണ് മരിച്ചത്. വന്നയുടനെ ഇവർക്ക് കുത്തിവയ്പ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് മരിക്കുകയായിരുന്നു സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
പനി ബാധിച്ച് ഇന്നലെ വൈകീട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിന്‍റെ ആരോപണം.
Comments