CALICUTDISTRICT NEWS
കോഴിക്കോട് യുവാവിന് കുത്തേറ്റു
കോഴിക്കോട് നടു റോഡിൽ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. സംഭവത്തിൽ എലത്തൂർ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാവോയിസ്റ്റ് അനുകൂല സംഘടനയിൽ സജീവ പ്രവർത്തകനാണ് പ്രമോദ്. ഇന്ന് ഇന്ന് രാവിലെ കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിലാണ് സംഭവം. വാഹനം തട്ടിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
Comments