CALICUTDISTRICT NEWSLOCAL NEWS

കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട് ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വനിതാ ഡോക്ടർ വീണു മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഡോക്ടർ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലിയോ പാരഡൈസ് അപാർട്മെൻ്റിൻ്റെ പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് ഡോക്ടർക്കും ക്ഷണമുണ്ടായിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. 

ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഫ്ളാറ്റിൽ എത്തുന്ന സമയത്തും സദാ റഹ്മത്ത് മൗനിയായിരുന്നു എന്നും ആഘോഷസമയത്ത് ആരോടും സംസാരിക്കാൻ താൽപര്യപ്പെടാതെ മാറിയിരുന്ന് ചിന്തിക്കുകയായിരുന്നു എന്നുമുള്ള സൂചനകൾ പുറത്തു വരുന്നുണ്ട്. പുലർച്ചവരെ ഫ്ളാറ്റിൽ ആഘോഷങ്ങളും മറ്റും തുടർന്നിരുന്നു. നാലു മണിക്ക് ഫ്ളാറ്റിൻ്റെ താഴെ നിന്ന് വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. ഫ്ളാറ്റിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് വീണു മരിച്ചു കിടക്കുന്ന സദാ റഹ്മത്തിനെയാണ്. 

യുവതി താഴെ വീണ ഉടൻ തന്നെ ജീവനക്കാർ രക്ഷാ പ്രവർത്തനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സദാ റഹ്മത്തിനെ വാഹനത്തിൽ കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരമറിയിച്ചത് അനുസരിച്ച് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.  

സദാ റഹ്മത്തിൻ്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം മറ്റെന്തെങ്കിലും വസ്തുതകൾ മരണത്തിന് പിന്നിലുണ്ടോ എന്ന നിലയിലും അന്വേഷണം നടന്നിരുന്നു. പുലർച്ചെ വരെ ഫ്ളാറ്റിൽ ആഘോഷപരിപാടികൾ ഉണ്ടായിരുന്നതിനാൽ മരണത്തിന് പിന്നിൽ എന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ മരണത്തിൽ സംശയിക്കത്തക്ക മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button