വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍

പേരാമ്പ്ര: മഹാമാരിയിലും വാടാതെ വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍ അധ്യാപകരും വിദ്യാർത്ഥികളും. കോവിഡ് മൂലം സ്‌കൂള്‍ വീണ്ടും അടച്ചെങ്കിലും പേരാമ്പ്ര കൃഷിഭവന്റെ സഹകരണത്തോടെ ബിആര്‍സി യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എയുപി സ്‌കൂളില്‍ ആരംഭിച്ച ‘തളിര്‍ ‘ശൈത്യകാല വിഷരഹിത പച്ചക്കറി കൃഷി തഴച്ചുവളരുന്നുണ്ട്. പേരാമ്പ്ര എയുപി സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപകരാണ് പേരാമ്പ്ര കൃഷിഭവൻ്റെ സഹകരണത്തോടെ ഇപ്പോള്‍ പച്ചക്കറി കൃഷി നട്ടുനനക്കുന്നത്. അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനിൽക്കുന്നത് കൃഷിക്ക് സഹായകമായി. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് നടീല്‍ ഉത്സവം നടത്തിയത്. കോവിഡിന്റെ മൂന്നാം തരംഗവും ഒമൈക്രോണും മൂലമുള്ള പ്രതിസന്ധികൾ മാറുന്നതോടെ പച്ചക്കറി വിളവെടുപ്പിന് മുമ്പായി കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

Comments
error: Content is protected !!