കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്
രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ എട്ട് ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും
10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയില്‍ പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, ചാത്തമംഗലം, ഫറോക്ക്, വില്യാപ്പള്ളി, വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോഴിക്കോട് രജിസ്ട്രേഷന്‍ കോംപ്ലക്സ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ രജിസ്ട്രാര്‍ ഓഫീസിനു സമീപം വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി എന്നിവര്‍ പങ്കെടുക്കും.