DISTRICT NEWS
കോഴിക്കോട് റവന്യൂ ജില്ലാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
കോഴിക്കോട് റവന്യൂ ജില്ലാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉൽഘാടനം കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കെ.ഷിജു മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കൊയിലാണ്ടി എ.ഇ.ഒ പി.പി സുധ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിരാമൻ നന്ദി രേഖപ്പെടുത്തി. ജി.വി.എച്ച്.എസ് എസ്. പ്രിൻസിപ്പാൾ പി വത്സല ,ഹെഡ്മിസ്ട്രസ് പി.ഉഷ ടീച്ചർ ,ഗണേഷ് കക്കഞ്ചേരി തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു .
Comments