പിഷാരിക്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

പിഷാരിക്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു ഇന്ന് മുതൽ 31 വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1 മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം.

വലിയ ടാങ്കർ വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിടണം. 30നും 31നും ഉച്ചക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെ ആയിരിക്കും നിയന്ത്രണമെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു അറിയിച്ചു.

Comments

COMMENTS

error: Content is protected !!