DISTRICT NEWS
കോഴിക്കോട് റവന്യൂ ജില്ലാസ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയിൽ പാൽകാച്ചൽ ചടങ്ങ് നടന്നു
വടകര :61 മത് കോഴിക്കോട് റവന്യൂ ജില്ലാസ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയിൽ പാൽകാച്ചൽ ചടങ്ങ് നടന്നു. ഭക്ഷണശാലയായി പ്രവർത്തിക്കുന്ന വടകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിലാണ് ചടങ്ങ് നടന്നത് .മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു . ഭക്ഷണ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജിത, വർക്കിംഗ് ചെയർമാൻ പി എം രവീന്ദ്രൻ,കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ഭക്ഷണ കമ്മിറ്റി കൺവീനർ ടി കെ പ്രവീൺ, സജീവൻ വടകര ,പി കെ കോയ,കലേഷ്, ഷാജു പി കൃഷ്ണൻ, ബിനു ടി ടി, പിപി രാജേഷ്,സുധീഷ് വള്ളിൽ പുറം തോടത്ത് സുകുമാരൻ സുകുമാരൻ പ്രതാപ്, തുടങ്ങിയവർ സംബന്ധിച്ചു.
Comments