CALICUTDISTRICT NEWSKOYILANDILOCAL NEWS
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടo
കൊയിലാണ്ടി: അപൂർവ്വമായ ആചാര വൈവിധ്യങ്ങളൊടെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടo.
വൈകുന്നേരം കൊല്ലത്ത് അരയൻ്റെയും, വേട്ടുവരുടെയും, തണ്ടാൻ്റെയും, വരവുകൾ, കൂടാതെ മറ്റ് അവകാശവരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നതോടെ പുറത്തെഴുന്നള്ളിപ്പ് ആരംഭിക്കും.
സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് നാന്ദകം പുറത്തെക്കെഴുന്നള്ളിച്ച് പാല ചുവട്ടിലെക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കും. കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ വിദഗ്ദരായമേളക്കാരുടെ പാണ്ടിമേളം. പാണ്ടിമേളത്തിനു ശേഷം ആയിരത്തിരി തെളിയിക്കും. തെയ്യമ്പാടി കുറുപ്പിൻ്റെ നൃത്തത്തിനു ശേഷം 12,10, നും 12.40നുള്ളിൽ വാളകം കൂടും. കരിമരുന്നു പ്രയോഗത്തിനോടുകൂടി ഉല്‍സവം സമാപിക്കും.
Comments