ചേമഞ്ചേരി വാഹനാപകടത്തിൽ മരിച്ചത് ചേലിയ സ്വദേശി

ചേമഞ്ചേരി : ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂൺകുമാറിൻറെ മകൻ  കാളിദാസ്(18) ആണ് മരണപ്പെട്ടത്. അമ്മ ഷേർലി.  ഇന്ന് പുലർച്ചെയാണ് ദേശീയപാതയിൽ പഴയ ലയൺസിറ്റി ഹോട്ടലിന് സമീപം അപകടം ഉണ്ടായത്. KL 56 W 9690 കാറും മറ്റൊരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാളിദാസനെ ആശുപത്രില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിന് പഠിച്ചു വരികയായിരുന്നു.

 

Comments
error: Content is protected !!