CALICUTDISTRICT NEWS
കോഴിക്കോട് വളയത്ത് മകൻ മരിച്ചത് അറിയാതെ മാതാവ് കഴിച്ചുകൂട്ടിയത് മൂന്നുദിവസം
കോഴിക്കോട് വളയത്ത് മകൻ മരിച്ചത് അറിയാതെ മാതാവ് കഴിച്ചുകൂട്ടിയത് മൂന്നുദിവസം. പെൻഷൻ നൽകാനായി എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നും ദുർഗന്ധം വന്നതോടെ ജീവനക്കാർ നോക്കി പരിശോധിക്കുകയായിരുന്നു.
കട്ടിലിൽ മരിച്ചു നടക്കുന്ന നിലയിലായിരുന്നു രമേശൻ. ഉടൻതന്നെ വളയം പോലീസ് വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയും മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments