DISTRICT NEWS
കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്, ബോട്ടുകള്‍ തകര്‍ന്നു
കോഴിക്കോട്: വെളളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്.കാറ്റിലും, വന്‍തിരമാലയിലും നാല് ബോട്ടുകള്‍ സാരമായ കേടപാടുകള്‍ സംഭവിച്ചു.ആര്‍ക്കും പരിക്കില്ല.രാവിലെ പത്തരയോടെയാണ് സംഭവം.
ഏതാനും, നിമിഷങ്ങള്‍ മാത്രമാണ് ചുഴലിക്കാറ്റ് വീശിയത്.ബോട്ടില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല.അതിനാല്‍ വന്‍ദുരന്തം ഒഴിവായി.ഹാര്‍ബറില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകള്‍ ഭാഗം പൂര്‍ണ്ണമായും കാറ്റില്‍ പറന്നുപോയി.മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Comments